ഭൂ നിയമ ഭേദഗതി ഇടതു പക്ഷ സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഓണം ബമ്പറാണെന്ന് സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ. സലിം കുമാർ
ഭൂ നിയമ ഭേദഗതി ഇടതു പക്ഷ സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഓണം ബമ്പറാണെന്ന് സി.പി.ഐ. ഇടുക്കി ജില്ല സെക്രട്ടറി കെ. സലിം കുമാർ. ഭൂ നിയമവും ചട്ടവും കൊണ്ടുവന്ന കോൺഗ്രസ് തന്നെയാണ് ജില്ലയിൽ ചട്ടം ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടക്കുന്നു എന്ന പരാതിയുമായി മുമ്പോട്ട് വന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇടുക്കി ജില്ലയിലെ കൃഷിക്കാർക്ക് ഇടതുപക്ഷ സർക്കാർ നൽകുന്ന ഭൂ നിയമ ഭേദഗതി എന്ന ഓണം ബമ്പർ അടിക്കാതിരിക്കാനാണ് താൻ പ്രവർത്തിച്ചത് എന്ന കാര്യം ജനങ്ങൾക്ക് മുമ്പിൽ പറയാൻ ആർജവം മാത്യു കുഴൽ നാടൻ എം.എൽ.എയ്ക്ക് ഉണ്ടോ എന്നും സലിം കുമാർ ചോദിച്ചു.