ഹിന്ദി ദിനം ആഘോഷിച്ച് ഗവ: ട്രൈബൽ ഹൈസ്കൂൾ വളകോട്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഹിന്ദി ദിനാഘോഷം ഉത്ഘാടനം ചെയ്തു
ഉപ്പുതറ: സെപ്തംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് ഗവ: സ്കൂൾ വളകോടിൽ ഹിന്ദി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ടെന്നും രാഷ്ട്ര ഭാഷയായ ഹിന്ദി നമുക്ക് മാതൃഭാഷ പോലെതന്നെ ഏറെ പ്രിയപ്പെട്ടതാണന്നും ആശാ ആന്റണി പറഞ്ഞു. പി.ടി. എ പ്രസിഡണ്ട് രമണൻ അധ്യക്ഷത വഹിച്ചു. ഹിന്ദി അസംബ്ലിയും, ദേശഭക്തി ഗാനം , പോസ്റ്റർ രചന , വായനാ മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജയകൃഷ്ണൻ , ഹിന്ദി അധ്യാപിക നിഷ സൂമാരൻ എന്നിവർ പ്രസംഗിച്ചു.