ടെണ്ടർ പൂർത്തീകരിച്ചു : ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി ഉൾപ്പെടെ 11 റോഡുകൾ ഉടൻ നിർമ്മാണം ആരംഭിക്കും- ഡീൻ കുര്യാക്കോസ് എം. പി
ഇടുക്കി/തൊടുപുഴ: കുടിയേറ്റ കാലം മുതൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നതും ജില്ലാ ആസ്ഥാന വികസനത്തിനും, തൊടുപുഴ ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുവാൻ കഴിയുന്നതുമായ ഉടുമ്പന്നൂർ - കൈതപ്പാറ - 8.8 കിലോമീറ്റർ, കൈതപ്പാറ - മണിയാറൻകുടി - 9.7 കിലോമീറ്റർ ഉൾപ്പെടെ ജില്ലയിലെ 11 റോഡുകൾക്ക് പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയിൽ ടെൻഡർ നടപടി പൂർത്തീകരിച്ചതായി
ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു.
ജില്ലയിലെ സുപ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഗ്രാമീണ റോഡുകൾ വികസന രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിത്തീരും. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണികൾക്കുൾപ്പെടെ ഈ റോഡുകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.ഉടുമ്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന് ആവശ്യമായ സ്ഥലം പരിഹാര വനവൽക്കരണ പദ്ധതിയിലൂടെ വനംവകുപ്പ് വിട്ടു നൽകിയിട്ടുണ്ട്. ഈ റോഡുകളുടെ നിർമ്മാണപ്രവർത്തികൾ നവംബർ മാസത്തോടെ ആരംഭിക്കാനാകുമെന്ന് എംപി പറഞ്ഞു
1. കുഞ്ചിത്തണ്ണി - ഉപ്പാർ- ടീ കമ്പനി റോഡ്, 3.632 കി.മീ., 3.13 കോടി രൂപ.
2. ഏലപ്പാറ - ഹെലിബറിയ-ശാന്തിപ്പാലം റോഡ്, 7.750 കി.മീ 16.81 കോടി.
3. കാവക്കുളം- കോലാഹലമേട്, 6.74 കി.മീ., 4.39 കോടി.
4. മാങ്കുളം- താളുങ്കണ്ടം - വേലിയാംപാറ - വിരിഞ്ഞപാറ റോഡ് - 3.38 KM, 2.89 കോടി.
5. വെൺമണി-പള്ളിക്കുടി-പട്ടയക്കുടി- മീനുളിയാൻ ഐ.എച്ച്.ഡി.പി- പാഞ്ചാലി-വരിക്കമുത്തൻ റോഡ് , 4.17 കി.മീ., 3.52 കോടി.
6. ഉടുമ്പന്നൂർ-കൈതപ്പാറ റോഡ്, 8.805 കി.മി, 7.80 കോടി
7. പന്നിമറ്റം കുടയത്തൂർ റോഡ്, 7.088 KM , 4.60 കോടി
8. കൈതപ്പാറ- മണിയാറൻകുടി റോഡ്, 9.77 കിമി, 7.08 കോടി
9. പശുപ്പാറ- കരിന്തരുവി- ഉപ്പുതറ റോഡ്, 3.25 കിമി, 2.66 കോടി
10. പ്രകാശ് ഗ്രാം-തേർഡ് ക്യാമ്പ്-കട്ടക്കാനം റോഡ്, 4.756 കി.മി, 4. 06 കോടി
11. വിമലഗിരി- അഞ്ചാനിപ്പടി- അമ്പലംപടി - പാണ്ടിപ്പാറ റോഡ്, 4.817 കി.മി., 3.52 കോടി,
എന്നിങ്ങനെ 11 റോഡുകളാണ് ഇടുക്കി ജില്ലയിൽ ടെൻഡർ പൂർത്തീകരിച്ചു കരാറുകാരെ തീരുമാനിച്ചതായി എംപി അറിയിച്ചു