മകനും കൊച്ചുമകനും മരിച്ചു;തൃശ്ശൂർ ചിറക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു
തൃശ്ശൂർ ചിറക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു. മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി കൊച്ചുമകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. മരുമകൾ ലിജി ഗുരുതരാവസ്ഥയിൽ തുടരുന്നു.
ഇന്നു പുലർച്ചെയാണ് ചിറക്കോട് സ്വദേശി ജോൺസൺ മകനെയും മരുമകളെയും കൊച്ചു മകനെയും പെട്രോൾ ഒഴിച്ച് തീ ഇട്ടത്.കുടുംബം ഉറങ്ങുന്ന സമയത്ത് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് നിഗമനം.