തൃശ്ശൂർ ചിറക്കോട് കുടുംബ വഴക്കിന്റെ പേരിൽ മകന്റെ കുടുംബത്തെ പിതാവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു
തൃശ്ശൂർ ചിറക്കോട് കുടുംബ വഴക്കിന്റെ പേരിൽ മകന്റെ കുടുംബത്തെ പിതാവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പെട്രോൾ ഒഴിച്ചാണ് ജോൺസൺ മകനായ ജോജിയെയും ഭാര്യ ലിജിയെയും കൊല്ലാൻ ശ്രമിച്ചത്.ജോജിയുടെ മകനായ 12 വയസ്സുകാരനും അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട്.കുടുംബം ഉറങ്ങുന്ന സമയത്ത് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ജോജിയെയും ലിജിയെയും 12 വയസ്സുകാരനെയും എറണാകുളത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജോൺസൺ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.