ഉപ്പുതറ മേരികുളത്ത് കാർ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു
ഉപ്പുതറ മേരികുളത്ത് കാർ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മേരികുളത്ത് സ്‌കൂൾ പരിസരത്തിന് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കാർ എത്തുന്നതുകണ്ട് വിദ്യാർത്ഥികൾ ഓടിമാറുകയായിരുന്നു. നിയന്ത്രണംവിട്ട കാർ റോഡിനു താഴ്‌വശത്തുള്ള ഗ്രൗണ്ടിന്റെ മുകൾഭാഗത്തേക്ക് നീങ്ങിയെങ്കിലും മരക്കുറ്റിയിൽ കയറി നിന്നതിനാൽ അപകടം ഒഴിവായി. മേരികുളം സ്വദേശി ജിജിയാണ് വാഹനം ഓടിച്ചിരുന്നത്. വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തുകയും മദ്യലഹരിയിലായിരുന്ന ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.