ഉപ്പുതറ സെന്റ്.ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്‌കൂൾ എൻ.എസ്.എസ് വോളണ്ടിയേഴ്സ് പരപ്പ് വെയ്റ്റിംഗ് ഷെഡ്ഡിൽ ശുചീകരണം നടത്തി
ഉപ്പുതറ സെന്റ്.ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്‌കൂൾ എൻ.എസ്.എസ് വോളണ്ടിയേഴ്സ് പരപ്പ് വെയ്റ്റിംഗ് ഷെഡ്ഡിൽ ശുചീകരണം നടത്തി. കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ ഓടുന്ന ബസ് സമയക്രമം രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചു.
അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത് അംഗം മനു കെ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു.
ദിവസേന നൂറ് കണക്കിന് യാത്രക്കാരാണ് അയ്യപ്പൻ കോവിൽ പരപ്പിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു വിശ്രമ കേന്ദ്രം കിടന്നിരുന്നത്. പരപ്പിലെത്തി വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി എത്തുന്നവർക്ക് ബസുകളുടെ സമയം അറിയാൻ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ഉപ്പുതറയിലെ എൻ എസ് എസ് വാളന്റിയേഴ്സ് പരിഹാരം കണ്ടിരിക്കുകയാണ്.വളകോട്, ഉപ്പുതറ, പരപ്പ് പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് വളരെ ഉപകാരപ്രദം ആവുന്ന പ്രവർത്തനമാണ് നാഷണൽ സർവീസ് സ്കീം മുൻകൈയെടുത്ത് നടപ്പിലാക്കിയത് . നാഷണൽ സർവീസ് സ്കീം പീരുമേട് പെർഫോമിംഗ് അസസിംഗ് കമ്മറ്റി ഓഫീസർ നോബിൾ ടോം, പ്രിൻസിപ്പൽ ജിമ്മി ജേക്കബ് ,പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, അധ്യാപകരായ ബിജു മോൻ ജോർജ്,വിൻസ് ജോസ് ,വോളണ്ടിയർ ലീഡേഴ്സായ അനന്തു കൃഷ്ണൻ, നിത്യ ഗോവിന്ദ്, അലോണ എലിസബത്ത്, വിഷ്ണു കെ സി എന്നിവർ നേതൃത്വം നൽകി.