ഉപ്പുതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആയി സജി ടൈറ്റസ് തെരഞ്ഞെടുക്കപ്പെട്ടു.
ഉപ്പുതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി സജി ടൈറ്റസ് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഐ.വി ജോൺ ആണ് വൈസ് പ്രസിഡന്റ്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. പതിനൊന്ന് അംഗ ഭരണസമിതിയിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്. ഉപ്പുതറ പഞ്ചായത്ത് അംഗമായ സജി ടെറ്റസ് രണ്ടാം തവണയാണ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത് .സി.പി. ഐ.എം ഏലപ്പാറ ഏരിയ കമ്മറ്റിയംഗം , കർഷക സംഘം ജില്ലാ കമ്മറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ച് വരിയാണ്. പീരുമേട് അസിസ്റ്റന്റ് രജിസ്ട്രാർ യൂണിറ്റ് ഇൻസ്പെക്ടർ റ്റി.പി. മിനി വരണാധികാരിയായിരുന്നു . ഷീല രാജൻ , വൈ. ജയൻ, ലാൽ എബ്രഹാം , എം.എ സുനിൽ ബാങ്ക് സെക്രട്ടറി സൈമൺ തോമസ് എന്നിവർ പ്രസംഗിച്ചു.