ചെറുതോണി അണക്കെട്ടിലെ ഗുരുതര സുരക്ഷാ വീഴ്ച്ച വരുത്തിയ സംഭവം : മിലിറ്ററി ഇൻറലിജൻസ് അന്വേഷണം ആരംഭിച്ചു
ചെറുതോണി അണക്കെട്ടിലെ ഗുരുതര സുരക്ഷാ വീഴ്ച്ച വരുത്തിയ സംഭവത്തിൽ മിലിറ്ററി ഇൻറലിജൻസ് അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗം സംഭവം ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിലൂടെ തെളിഞ്ഞു. ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്കാണ് കടന്നുകളഞ്ഞത്.
പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ പോലീസ് ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്. സഹോദരങ്ങൾ പ്രതിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്താമെന്ന് പ്രതി സഹോദരങ്ങൾക്ക് ഉറപ്പ് നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഉറപ്പ് പാലിച്ചില്ലെങ്കിൽ മാത്രം ലൂക്കൗട്ട് നോട്ടീസിറക്കാനാണ് സാധ്യത. പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്ന് എന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്. ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി. സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയ ഇയാൾ 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. വിശദമായി പരിശോധന ഇന്നലെ നടത്തി. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ.