കല്യാണത്തണ്ട് ഹിൽ ഗാർഡൻ ടൂറിസം പദ്ധതിയുടെ അന്തിമ പദ്ധതി രേഖ ജില്ലാ ഭരണകൂടത്തിന് കട്ടപ്പന നഗരസഭ കൈമാറി.

Sep 12, 2023 - 18:05
 0
കല്യാണത്തണ്ട് ഹിൽ ഗാർഡൻ ടൂറിസം പദ്ധതിയുടെ അന്തിമ പദ്ധതി രേഖ ജില്ലാ ഭരണകൂടത്തിന് കട്ടപ്പന നഗരസഭ കൈമാറി.
This is the title of the web page

കല്യാണത്തണ്ട് ഹിൽ ഗാർഡൻ ടൂറിസം പദ്ധതിയുടെ അന്തിമ പദ്ധതി രേഖ ജില്ലാ ഭരണകൂടത്തിന് കട്ടപ്പന നഗരസഭ കൈമാറി.ആവശ്യമായ സ്ഥലം വിട്ടുകിട്ടിയാൽ ആദ്യഘട്ട നിർമ്മാണം തുടങ്ങാനായി മുപ്പത് ലക്ഷം രൂപയാണ് നഗരസഭ ചിലവഴിക്കുക.ആറരക്കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന വമ്പൻ ടൂറിസം പദ്ധതിയാണ് കട്ടപ്പന നഗരസഭ കല്യാണത്തണ്ടിൽ ഹിൽഗാർഡൻ പാർക്ക് എന്ന പേരിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.സർക്കാർ വക ഭൂമി ലഭ്യമാക്കിയാണ് നഗരസഭ പാർക്ക് നിർമ്മിക്കുവാൻ ഒരുങ്ങുന്നത്.നിർമ്മിതിയുടെ സഹകരണത്തോടെ ആറര കോടി രൂപയുടെ രൂപ രേഖ തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നഗര കഴിഞ്ഞ ദിവസം കൈമാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പദ്ധതിയ്ക്കായി അഞ്ചേക്കർ സ്ഥലം വിട്ടു നൽകണമെന്നും നഗരസഭ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആദ്യ ഘട്ടമായി മുപ്പത് ലക്ഷം രൂപ മുതൽ മുടക്കിൽ വാച്ച് ടവർ നിർമ്മിക്കും.തുടർന്ന് രണ്ടര വർഷത്തിനുള്ളിൽ ഗാർഡൻ പാർക്ക്, കഫേറ്റേരിയ,ടോയ്ലറ്റ് കോംപ്ലക്സ്,റെയ്ൻ ഷെൽറ്റർ, ചിൽഡ്രൻസ് പ്ലേ പാർക്ക് തുടങ്ങിയവ പൂർത്തിയാക്കാനാണ് പദ്ധതി.പദ്ധതി നടപ്പിലാക്കുന്നതിന് എം പി ,എം എൽ എ ഫണ്ടുകൾ ലഭ്യമാക്കുന്നതിനും നഗരസഭ ആലോചിക്കുന്നുണ്ട്.ഗാർഡൻ പാർക്ക് യാഥാർത്ഥ്യമായാൽ ഇടുക്കിയിലെ ടൂറിസം ഭൂപടത്തിൽ കല്യാണത്തണ്ടും ഇടംപിടിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow