ഉടുമ്പന്നൂർ റോഡ് ടെൻഡർ നടപടികൾ പൂർത്തിയാകാൻ ഇടയായത് സർക്കാരിൻ്റെ ഇടപെടൽ മൂലമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്

Sep 11, 2023 - 16:50
 0
ഉടുമ്പന്നൂർ റോഡ് ടെൻഡർ നടപടികൾ പൂർത്തിയാകാൻ ഇടയായത് സർക്കാരിൻ്റെ ഇടപെടൽ മൂലമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്
This is the title of the web page

ഇടുക്കി ഉടുമ്പന്നൂർ റോഡ് ടെൻഡർ നടപടികൾ പൂർത്തിയാകാൻ ഇടയായത് സർക്കാരിൻ്റെ ഇടപെടൽ മൂലമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് . നാളിതു വരെ വനംവകുപ്പ് ഈ വിഷയത്തിൽ തടസവാദങ്ങൾ ഉന്നയിക്കുന്നതിന് കാരണമായത് എംപി ഡീൻ കുര്യാക്കോസിന്റെ അനാവശ്യ ഇടപെടൽ മൂലമാണെന്നും  സി വി വർഗീസ്  മണിയാറൻ കുടിയിൽ പറഞ്ഞു. 
 ഡീൻ കുര്യാക്കോസ് വനം വകുപ്പിന്റെ സൈറ്റിൽ  കത്തയച്ചത് വഴിയാണ്  വനംവകുപ്പ് ഈ റോഡിന് അവകാശവുമായി രംഗത്തെത്തിയത്. 
 ജോയ്‌സ് ജോർജ് എം പി യായിരിക്കെ ഈ റോഡ് പി എം ജി എസ് വൈ ലിസ്റ്റിൽ ഒന്നാമതായി നൽകിയിരുന്നു.  1998 ൽ നായനാർ സർക്കാരിന്റെ കാലത്തും പിന്നീട് റോഷി ആഗസ്റ്റിൻ എം എൽ എ ആയിരിക്കുമ്പോഴും ഈ റോഡിനു ഫണ്ട്‌ അനുവദിച്ചിരുന്നു എന്നാൽ വനം വകുപ്പിന്റെ തടസം മൂലം നിർമ്മാണം മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ റോഡ് നിർമ്മാണത്തിന് വനം വകുപ്പിന് നഷ്ടം വരുന്ന ഭൂമിക്ക് പകരമായി 32 ഏക്കർ സർക്കാർ സ്ഥലം ദേവികുളം താലൂക്കിൽ നിന്നും വനംവകുപ്പിന് വിട്ടു നൽകികൊണ്ടാണ് റോഡ് നിർമ്മാണത്തിന് സാഹചര്യം ഒരുക്കിയത്. ഇതിനായി എൽ ഡി എഫ് ൻ്റെ നേതൃത്വത്തിൽ ഒട്ടേറെ തവണ തിരുവനന്തപുരത്തു പോയിട്ടുണ്ട്.  സർക്കാരിന്റെ അസാധാരണമായ ഇച്ഛാശക്തികൊണ്ടാണ് റോഡ് നിർമാണത്തിലേക്ക് നീങ്ങുന്നതെന്നും സി വി വർഗീസ് പറഞ്ഞു.
 കോൺഗ്രസ് ബി ജെ പി ബന്ധം ഉപേക്ഷിച്ചു സിപിഎം ൽ ചേർന്ന 40 കുടുംബങ്ങളെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മണിയാറൻകുടിയിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 1
Slide 1
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow