കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ഗ്രൂപ്പുകളിലെ വനിതാ സംരംഭകർക്ക് സാമ്പത്തിക പിന്തുണയൊരുക്കി വായ്പാ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെലിൻ തോമസ് ഉദ്ഘാടനം ചെയ്തു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകൾക്കായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെലിൻ തോമസ് ഉദ്ഘാടനം ചെയ്തു.144 കുടുംബശ്രീ അംഗങ്ങൾക്കായി 1 കോടി 44 ലക്ഷം രൂപ വായ്പ നൽകി.
കാഞ്ചിയാർ സി.ഡി.എസ് ചെയർപേഴ്സൺ സുജാത മോഹനൻ അധ്യക്ഷത വഹിച്ചു.വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സ്വയംതൊഴിൽ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വായ്പാ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്. KSWDC എറണാകുളം മേഖല മാനേജർ MR രംഗൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിഷ് മണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായ അംഗങ്ങളായ ഷീബ ജോസഫ്, ജയ്മോൻ അഴകംപറമ്പിൽ, ഷിൽബി അഗസ്റ്റിൻ, തങ്കമണി സുരേന്ദ്രൻ ,ജോസഫ് വർഗീസ്, ജയിംസ് മ്ലാക്കുഴിയിൽ, സുഷമ ശശി, ജലജ വിനോദ് , ഗ്രാമ പഞ്ചായത്ത് സ്ക്രട്ടറി അനിജ ആർ. , ജയ്മോൾ ശശി, ഹരികൃഷ്ണൻ എം., നാബി വി.എൻ. തുടങ്ങിയവർ സംസാരിച്ചു.



