കട്ടപ്പനയ്ക്ക് സമീപം കടമാക്കുഴിയിൽ മലയിടിഞ്ഞ് കർഷകൻ ദാരുണമായി മരിച്ച സംഭവത്തിന് പ്രധാനകാരണം സമീപ പ്രദേശത്തെ അനധികൃത പാറ ഖനനവും വൻ സ്ഫോടനങ്ങളുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്.

Nov 20, 2026 - 11:28
 0
കട്ടപ്പനയ്ക്ക് സമീപം കടമാക്കുഴിയിൽ മലയിടിഞ്ഞ് കർഷകൻ ദാരുണമായി മരിച്ച സംഭവത്തിന് പ്രധാനകാരണം സമീപ പ്രദേശത്തെ അനധികൃത പാറ ഖനനവും വൻ സ്ഫോടനങ്ങളുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്.
This is the title of the web page

കട്ടപ്പനയ്ക്ക് സമീപം കടമാക്കുഴിയിൽ മലയിടിഞ്ഞ് കർഷകൻ ദാരുണമായി മരിച്ച സംഭവത്തിന് പ്രധാനകാരണം സമീപ പ്രദേശത്തെ അനധികൃത പാറ ഖനനവും വൻ സ്ഫോടനങ്ങളുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. അനധികൃത ഖനനം നടത്തിയവർക്കെതിരെ വിദഗ്ധസമിതി അന്വേഷണം നടത്തണമെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നരഹത്യക്ക് കേസെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ മാസം 14 രാവിലെ സ്വന്തം ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന വള്ളക്കടവ് പുരയിടത്തിൽ ബെന്നി പാറ അടർന്നുവീണു മരിച്ച സംഭവത്തിലാണ് ഇടുക്കി ഡപ്യൂട്ടി കളക്ടർ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അപകടത്തിന്റെ തലേദിവസം രാത്രി 11 വരെ വൻ സ്ഫോടനം നടത്തി പാറ പൊട്ടിച്ചിരുന്നതായും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്. ഖനനത്തിനെതിരെ ഇതുവരെ പോലീസ്, ജിയോളജി,റവന്യൂ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അന്വേഷിക്കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രകൃതി ചൂഷണം നടത്തിയതിൽ ഉത്തരവാദികൾക്കെതിരെ ക്രിമിനൽ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മഴയോ കാറ്റോ ഇല്ലാതെ പാറകൾ അടർന്നു വീണ് 10 ഏക്കറോളം ഏലം കൃഷി നശിച്ചു. വളരെ ഉയരത്തിൽ നിന്ന് ഉഗ്രസ്ഫോടന ശബ്ദത്തോടെ ഭീമൻ പാറകൾ ഉരുണ്ടുവീഴുകയായിരുന്നു. പതിനാലിന് രാവിലത്തെ അപകടത്തിനുശേഷം സമീപത്തെ മഴമാപിനി പരിശോധിച്ചതിൽ ഈ മാസം അഞ്ചിനും ഏഴിനും പെയ്ത ചെറിയ മഴയൊഴിച്ചാൽ മറ്റു ദിവസങ്ങളിൽ മഴ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് മലമുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. 

Slide 1
Slide 2
Slide 1
Slide 2

അപകട സ്ഥലത്തുനിന്ന് 18 കിലോമീറ്ററോളം ചുറ്റി കറുവാക്കുളം ഭാഗത്ത് എത്തിയ അന്വേഷണസംഘം, ഏലച്ചെടികൾ പിഴുതുമാറ്റി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വൻതോതിൽ പാറ പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ദിവസേന വൈകിട്ട് 4 മുതൽ പുലർച്ചെവരെ എല്ലാദിവസവും ഇവിടെ അനധികൃത ഖനനം നടന്നിരുന്നതായി പ്രദേശവാസികൾ മൊഴി നൽകി. ദിവസേന 12 ടിപ്പറുകളിലായി 40 ലോഡ് പാറ വഴിയരികിൽ ഗുണ്ടകളെ കാവൽ നിർത്തി കടത്തുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണസംഘം എത്തുന്ന വിവരം അറിഞ്ഞ് ഖനനം നടത്തിയിരുന്നവർ കടന്നു കളഞ്ഞു. ഏലം നനയ്ക്കാൻ കുളം നിർമ്മിക്കാൻ എന്ന വ്യാജേനയാണ് ഇവിടെ പാറ നടത്തി ഗർത്തങ്ങൾ രൂപപ്പെട്ടത്. 2024 ൽ ജിയോളജിസ്റ്റിൻ്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow