ഇടുക്കി മന്നാങ്കണ്ടം കൊലപാതകക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്; കോടതി ശിക്ഷിച്ചത് മച്ചിപ്ലാവ് ചാറ്റുപാറക്കുടി ഉന്നതി സ്വദേശി രാജനെ

Nov 20, 2026 - 20:22
 0
ഇടുക്കി മന്നാങ്കണ്ടം കൊലപാതകക്കേസ്;  പ്രതിക്ക് ജീവപര്യന്തം തടവ്;  കോടതി ശിക്ഷിച്ചത് മച്ചിപ്ലാവ് ചാറ്റുപാറക്കുടി ഉന്നതി സ്വദേശി രാജനെ
This is the title of the web page

ഇടുക്കി മന്നാങ്കണ്ടം മച്ചിപ്ലാവ് ചാറ്റുപാറക്കുടി ഉന്നതിയില്‍ താമസിച്ചിരുന്ന ശശി (28) എന്ന ആളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. മന്നാങ്കണ്ടം മച്ചിപ്ലാവ് ചാറ്റുപാറക്കുടി ഉന്നതിയില്‍ താമസിക്കുന്ന രാജനെയാണ് കോടതി ശിക്ഷിച്ചത്. നാലാം അഡിഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫാണ് ശിക്ഷ വിധിച്ചത്. പ്രതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. കൊല്ലപ്പെട്ട ശശിയും, പ്രതി രാജനും ബന്ധുക്കളാണ്. മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും ശത്രുതയില്‍ ആയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2017 ഡിസംബര്‍ 14ന് രാത്രിയില്‍ ഇരുവരെയും ഒരുമിച്ച് മദ്യപിക്കുന്നതായി കണ്ടെന്ന സാക്ഷിമൊഴികളും കൊല്ലപ്പെട്ട ശശിയുടെ കഴുത്തില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ടവലിന്റെ ഫൈബര്‍ പാര്‍ട്ടുകള്‍ ലഭ്യമായതും ആ ടവല്‍ പ്രതി രാജന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതും കേസില്‍ നിര്‍ണായക തെളിവായി. ഫോറെന്‍സിക് റിപ്പോര്‍ട്ടില്‍ അതേ ടവല്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ശശിയെ കൊലചെയ്തത് എന്ന വിവരവും പോസ്റ്റ് മാര്‍ട്ടം നടത്തിയ ഡോക്ടര്‍ കണ്ടെത്തിയ വിവരങ്ങളും കോടതിയില്‍ തെളിയിക്കാന്‍ പ്രോസീക്യൂഷന് കഴിഞ്ഞതാണ് ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രസക്തമായത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിമാലി പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സാബു പി.കെ ആണ് പ്രതിക്കെതിരായ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.എസ് അഭിലാഷ് ഹാജരായി. ലയ്‌സണ്‍ ഓഫീസര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സൂരജ് കെ.സ്, സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ സലിം, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ പ്രോസീക്യൂഷന്‍ സഹായികളായി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow