ആനയിറങ്കലിൽ കയ്യേറിയ 19.547 ഏക്കർ ഒഴിപ്പിച്ചു

Nov 20, 2026 - 16:53
 0
ആനയിറങ്കലിൽ കയ്യേറിയ 19.547 ഏക്കർ ഒഴിപ്പിച്ചു
This is the title of the web page

ആനയിറങ്കൽ ഡാമിൻ്റെ ബഫർസോൺ കയ്യേറി കൃഷിയും നിർമ്മാണങ്ങളും നടത്തിയിരുന്ന 7.9104 ഹെക്റ്ററിലെ കയ്യേറ്റം ജില്ലാഭരണകൂടം ഒഴിപ്പിച്ചു . ദേവികുളം സബ് കളക്റ്റർ വി എം ആര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലു ദിവസം നീണ്ട നടപടികളിലൂടെ കയ്യേറ്റം ഒഴിപ്പിച്ചത് . അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശമായ വിലക്ക് പ്രദേശത്തായിരുന്നു ഒഴിപ്പിക്കൽ നടപടികൾ .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭൂമി കയ്യേറി ഏലം ,കുരുമുളക് തുടങ്ങിയ കൃഷികളും നിർമ്മാണങ്ങളും നടത്തിയിരുന്ന പ്രദേശങ്ങളിലെ ഫെൻസിങ് പോസ്റ്റുകളും ഗേറ്റുകളും കെട്ടിടങ്ങളും ഏറുമാടങ്ങളും റവന്യൂ ഉദ്യോഗസ്ഥർ നീക്കം ചെയ്തു. 1260 മീറ്റർ വൈദ്യുതി വേലി ,75 ഫെൻസിങ് പോസ്റ്റുകൾ ,ആറു ഗേറ്റുകൾ ,എട്ടു കെട്ടിടങ്ങൾ എന്നിവയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.ഇത് സംബന്ധിച്ച റിപ്പോർട്ട് സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വനം വകുപ്പ് ,കെ എസ്‌ ഇ ബി ,ഡാം സേഫ്റ്റി വിഭാഗം ,പോലീസ് എന്നിവയുടെ സംയുക്ത സംഘം ജില്ലാ ഭരണകൂടം നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ തന്നെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ പൂർത്തി യാക്കി.കയ്യേറ്റം ഒഴിപ്പിച്ച പ്രദേശങ്ങളിൽ പട്ടയഭൂമി ഉൾപ്പെട്ടിട്ടില്ലന്നും വിവിധ പ്രദേശങ്ങളിൽ നിന്നും കണ്ടുകെട്ടിയ വസ്തുക്കൾ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായും ദേവികുളം സബ് കളക്റ്റർ വി എം ആര്യ അറിയിച്ചു. 

Slide 1
Slide 2
Slide 1
Slide 2

പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ .ദിനേശൻ ചെറുവാട്ട് അറിയിച്ചു . കയ്യേറ്റം ഒഴിപ്പിച്ച പ്രദേശങ്ങൾ ഭാവിയിൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കെ എസ് ഇ ബി നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്‌ടർ നിർദ്ദേശിച്ചു. റിസർവോയറിൽ നിന്നും 10 ചെയിൻ വരെയുള്ള പ്രദേശമാണ് ബഫർസോൺ എന്ന നിലയിൽ സംരക്ഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow