കട്ടപ്പന നഗരസഭ കേരളോത്സവം 2026 നവംബർ 21,22 തീയതികളിൽ
മുനിസിപ്പൽ തലത്തിലുള്ള കേരളോത്സവം നവംബർ 21, 22 തീയതികളിലായി വിവിധ വേദികളിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു. 21 ന് രാവിലെ 9.30-ന് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കലാ മത്സരങ്ങളും സാഹിത്യരചന മത്സരങ്ങളും ഇതേ വേദിയിൽ നടക്കും. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ 21 ന് രാവിലെ 9.00 എ. എം ന് ക്രിക്കറ്റ് മത്സരവും, 10.00 എ.എം ന് കട്ടപ്പന യൂത്ത് യുണൈറ്റഡ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്‌മിന്റൺ മത്സരങ്ങളും, 02.00 പി. എം ന് മൈൻഡ് മാസ്റ്റർ ചെസ്സ് അക്കാദമിയിൽ ചെസ്സ് മത്സരവും, 4.00 പി.എം ന് വടംവലി മത്സരവും നടക്കും.
22 ന് രാവിലെ സെന്റ്. ജോർജ്ജ് സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക്സ് മത്സരങ്ങളും, മുനിസിപ്പൽ ഗ്രൌണ്ടിൽ 9.00 എ.എം ന് വോളിബോൾ മത്സരവും, ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ 10.00 എ.എം ന് ബാസ്കറ്റ് ബോൾ മത്സരവും, ഗവ. കോളേജ് കട്ടപ്പനയിൽ 10.00 എ.എം ന് കബഡി മത്സരവും, 11.00 എ.എം ന് മുനിസിപ്പൽ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളും നടക്കും.
3.00 പി.എം ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ പഞ്ചഗുസ്തി മത്സരവും, 05.00 പി.എം ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. സമ്മാനദാനം പ്രശസ്ത സിനിമാ താരം ബോബി കുര്യൻ നിർവ്വഹിക്കും.



