ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾക്ക് അംഗീകാരവും അവസരങ്ങളും ഒരുക്കി റെയിൻബോ 2026 സ്‌കൂൾ ജില്ലാ കലോൽസവം വെള്ളയാം കുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടന്നു.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾക്ക് അംഗീകാരവും അവസരങ്ങളും ഒരുക്കി റെയിൻബോ 2026 സ്‌കൂൾ ജില്ലാ കലോൽസവം വെള്ളയാം കുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടന്നു.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂൾ ഒന്നാം സ്ഥാനവും അടിമാലി കാർമൽ ജ്യോതി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും നെടുങ്കണ്ടം ആശാഭവൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ്ബും സംയുക്തമായാണ് ജില്ലാതല കലോത്സവം സംഘടിപ്പിച്ചത്.വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടന്ന മത്സരത്തിൽ ഇടുക്കി ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികൾ പങ്കെടുത്തു.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും അവരുടെ പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.സമാപന സമ്മേളനത്തിന്റെ ഭാഗമായി കട്ടപ്പന ഇടുക്കി കവലയിൽ നിന്നും ലഹരിവിരുദ്ധ സന്ദേശമുയർത്തി ആരംഭിച്ച റാലി സ്റ്റേഡിയത്തിൽ സമാപിച്ചു. വള്ളക്കടവ്സ്നേഹ സദൻ സ്പെഷ്യൽ സ്കൂൾ റാലിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
തുടർന്ന് നടന്ന യോഗത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിബിച്ചൻ ജോസഫ് അധ്യക്ഷനായിരുന്നു.റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ കലാമത്സരങ്ങളിൽ വിജയികളായ സ്കൂളുകൾക്ക് 15,000, 10,000, 7,000 രൂപ വീതം ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. പങ്കെടുക്കുന്ന ഓരോ സ്കൂളിനും 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകി. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ അഡ്വ. KJ ബെന്നി,മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ്, യൂനസ് സിദ്ധിക്, റൊട്ടേറിയന്മാരായ സിബിച്ചൻ ജോസഫ് ,ബൈജു വേമ്പേനി ജോസഫ് ജോൺ , ആനി ജബരാജ് ,പി എം ജോസഫ് ഷേർളി ബൈജു, ജാന്‍സി ജോസഫ്, ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.



