സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്

Nov 16, 2026 - 15:06
 0
സഹകരണ മേഖലയ്ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം;  ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്
This is the title of the web page

സഹകരണ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാതല ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്ന മേഖലയാണ് സഹകരണം. ഇന്നത്തെ കാലഘട്ടത്തില്‍ സഹകരണ മേഖലയുടെ പ്രസക്തി വര്‍ധിച്ചുവരികയാണ്. ഇടുക്കി ജില്ലയില്‍ 72 സഹകരണ ബാങ്കുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരുടെ കടാശ്വാസ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും സഹകരണ മേഖലയിലെ പോരായ്മകളും പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റിസ്‌ക് ഫണ്ട് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം റോയി കെ പൗലോസ് എം.എല്‍.എ നിര്‍വഹിച്ചു. തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഇന്ദു സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സഹകാരികളായ പി.എ.സി.എസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സെക്രട്ടറി തോമസ് മാത്യു കക്കുഴി, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി എന്നിവരെ അഡ്വ. സിറിയക് തോമസ് എം.എല്‍.എ ആദരിച്ചു. മുതിര്‍ന്ന സഹകരണ ജീവനക്കാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍ ആദരിച്ചു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ മുഹമ്മദ് അന്‍ഷാദ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍, സഹകരണ മേഖലയിലെ ഉദ്യോഗസ്ഥര്‍, സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കി ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ എം കലാവതി പതാക ഉയര്‍ത്തി. വാരാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍നിന്ന് സഹകരണ ലഹരിവിരുദ്ധ സന്ദേശ റാലിയും സംഘടിപ്പിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി സജി മാര്‍ക്കോസ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. 

Slide 1
Slide 2
Slide 1
Slide 2

വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ മേഖലയിലെ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയില്‍ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ടാബ്ലോ ശ്രദ്ധേയമായി. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും റാലിക്ക് ആവേശം പകര്‍ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow