ഇടുക്കിയിൽ ചെസ്സ് തരംഗം; സ്വരാജിൽ 250-ലധികം താരങ്ങൾ മാറ്റുരച്ചു.വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത ഓപ്പൺ ചെസ്സ് ടൂർണമെന്റ് ശ്രദ്ധേയമായി

Nov 16, 2026 - 09:13
 0
ഇടുക്കിയിൽ ചെസ്സ് തരംഗം; സ്വരാജിൽ 250-ലധികം താരങ്ങൾ മാറ്റുരച്ചു.വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത ഓപ്പൺ ചെസ്സ് ടൂർണമെന്റ് ശ്രദ്ധേയമായി
This is the title of the web page

സ്വരാജ്: സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓപ്പൺ ചെസ്സ് ടൂർണമെന്റ് സ്വരാജ് സയൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 250-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റ് ഇടുക്കി ജില്ലയിൽ ഇത്തരത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മത്സരമെന്ന പ്രത്യേകതയും നേടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സയൻ പബ്ലിക് സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ കിഴക്കേതാലക്കൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് എവറസ്റ്റ്, പഞ്ചായത്ത് അംഗം ഷീബ റെൻസോ, ഷിൽബി അഗസ്റ്റീൻ, മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ തുടങ്ങിയവർ സംസാരിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെസ്സ് ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ജിൽസൺ ചിലമ്പിൽ, കെ. ജെ. മാത്യു കിഴക്കേമുറി, സണ്ണി കക്കുഴി, മനോജ് എം. വി., സുഗതകുമാർ കെ. ജി., റെജി കൂനാനി, പ്രിൻസ് മറ്റപ്പള്ളി, കെ. ഡി. മാത്യു, സെബാസ്റ്റ്യൻ കൂനാനി, ഔസപ്പച്ചൻ കൂനംപാറ, ജോസഫ് എം. ടി., പ്രേംകുമാർ, റെൻസോ കുന്നേൽ, ജിൻസൺ സി. ജോൺ, ഫാ. റോണി ജോസ്, സജികുമാർ തുടങ്ങിയവരും, സയൻ പബ്ലിക് സ്കൂളിലെ അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 1
Slide 2

കുട്ടികളിലും യുവാക്കളിലും ചിന്താശേഷി, ഏകാഗ്രത, ആസൂത്രണ മികവ്, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വളർത്തുന്നതിൽ ചെസ്സിനുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു മത്സരം. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ താരങ്ങൾ മാറ്റുരച്ചു. ചെസ്സ് കായികരംഗത്തിന് ജില്ലയിൽ കൂടുതൽ പ്രചാരം നൽകുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ടൂർണമെന്റ് വഴിയൊരുക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow