പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് : ഭേദഗതി കരടു ബിൽ അടുത്തയാഴ്ച നിയമസഭയിൽ

Sep 8, 2023 - 09:24
 0
പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് : ഭേദഗതി കരടു ബിൽ അടുത്തയാഴ്ച നിയമസഭയിൽ
This is the title of the web page

1960ലെ ഭൂപതിവ് നിയമത്തിന്റെ ഭേദഗതി കരട് ബിൽ അടുത്തയാഴ്ച നിയമസഭ പരിഗണിക്കും. കൃഷിക്കും വീടു നിർമിക്കാനും പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കു വിനിയോഗിച്ചത് ക്രമപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതാണു ബിൽ. സബ്ജക്ട് കമ്മിറ്റി പരിശോധിച്ച റിപ്പോർട്ടോടു കൂടിയാണു കരട് സഭയിൽ വരുന്നത്.പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പുതിയ അപേക്ഷയിൽ അനുമതി നൽകാനുള്ള അവകാശവും ഇതിൽ ലക്ഷ്യമിടുന്നുണ്ട്. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. എൽഡിഎഫിലെ ഘടകകക്ഷികളുമായി ധാരണയിലെത്തിയ ശേഷം സർവകക്ഷിയോഗം കൂടി ചേർന്നിട്ടാകും ചട്ടരൂപീകരണത്തിലേക്കു കടക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഭൂപതിവു നിയമത്തിന്റെ 1964ലെയും 1993ലെയും ചട്ടങ്ങളിലാകും പ്രധാനമാറ്റങ്ങൾ .കൃഷിക്കു പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുകയും ജീവിത ഉപാധിക്കായുള്ള 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുകയുമാണുലക്ഷ്യം. പട്ടയഭൂമി കൃഷിക്കും വീടുവയ്ക്കാനും പൊതു വഴിക്കും മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തലമുറകളായി കൈമാറിയ ഭൂമിയിലെ നിർമാണങ്ങൾ നിയമ വിധേയമാക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാരിനു തീരുമാനിക്കേണ്ടി വരും. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള നിർമാണങ്ങൾ ഉയർന്ന ഫീസ് ഈടാക്കി ക്രമപ്പെടുത്താൻ ചട്ട ഭേദഗതി എന്നതാണ് ആലോചന. പൊതു ആവശ്യങ്ങൾക്കുള്ള ആശുപത്രി പോലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്താനും ഭേദഗതി വരും.സ്കൂൾ, പട്ടയ ഭൂമിയിൽ ക്വാറികളും റിസോർട്ടുകളും മറ്റും വന്നതോടെ പരാതി ഉയർന്നിരുന്നു. ഭൂപതിവ് നിയമപ്രകാരം പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. സുപ്രീം കോടതി ഇതു സംസ്ഥാനം മുഴുവൻ ബാധകമാക്കി. കോടതി വിധി അതേപടി നടപ്പാക്കുന്നത് സാമൂഹിക പ്രശ്നമായി മാറും എന്നതിനാലാണ് നിയമവും ചട്ടവും ഭേദഗതി ചെയ്യാൻ സർക്കാർ തിരുമാനിച്ചത്.

 പട്ടയഭൂമിയിൽ ഖനനാനുമതി നൽകുന്നത് അടക്കമുള്ള പ്രശ്നങ്ങളിൽ എന്തു വേണമെന്ന രാഷ്ട്രീയധാരണയും ഭേദഗതിക്കു മുൻപായി ഉരിത്തിരിയേണ്ടതുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow