നിയമസഭയിൽ അവതരിപ്പിച്ച ഭൂ നിയമഭേദഗതി ഫലപ്രദമാവണമെങ്കിൽ നിയമത്തിൽ കൂടുതൽ ഭേദഗതി ആവശ്യമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്
നിയമസഭയിൽ അവതരിപ്പിച്ച ഭൂ നിയമഭേദഗതി ഫലപ്രദമാവണമെങ്കിൽ നിയമത്തിൽ കൂടുതൽ ഭേദഗതി ആവശ്യമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് . ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള ഭേദഗതി കൊണ്ട് ഭൂമി പതിവ് ചട്ടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർമ്മാണ നിയന്ത്രണങ്ങൾ ഒഴിവാകില്ല.ചട്ടങ്ങളിലും പട്ടയത്തിലുമുള്ള എല്ലാവിധ നിർമ്മാണ നിയന്ത്രണങ്ങളും റദ്ദ് ചെയ്ത് ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാനുള്ള പൂർണ്ണ അധികാരം സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി താൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.