വണ്ടിപ്പെരിയാർ 56-ാം മൈലിന് സമീപം കടുവ ഇറങ്ങി. നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ 56 ആം മൈലിന് സമീപമാണ് കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രാത്രി 9.30 ഓടു കൂടി വണ്ടിപ്പെരിയാറിൽ നിന്നും കരടിക്കുഴിയിലേക്ക് പോവുകയായിരുന്ന കരടിക്കുഴി സ്വദേശികളായ 3 പേരാണ് റോഡിൽ കടുവയെ കണ്ടതായി അറിയിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കടുവയെ കണ്ടതോടുകൂടി നിർത്തിയിട്ടു. കടുവ തൊട്ടടുത്ത കാട്ടിലേക്ക് കടന്നുപോയതോടെ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മുറിഞ്ഞ പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നും റേഞ്ച് ഓഫീസർ B R ജയന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയിൽ പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തുകയും കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മേൽ അധികാരികളെ വിവരമറിയിച്ച ശേഷം കടുവയെ പിടികൂടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുറിഞ്ഞ പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ. B R ജെയൻ പറഞ്ഞു.
കടുവയെ കണ്ടു പ്രദേശത്തിനടുത്ത് വനമേഖലകൾ ഒന്നുമില്ലാത്തതിനാൽ ജനവാസ മേഖലയിൽ കടുവ എത്തിയതിന്റെ ഭീതിയിലാണ് പ്രദേശവാസികൾ . സമീപത്തെ വീടുകളിലെ വളർത്തുമൃഗങ്ങളെ ഒന്നും തന്നെ കടുവ ആക്രമിച്ചതായി കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് 30 ഏക്കറോളം എസ്റ്റേറ്റ് വക സ്ഥലം കാട് പിടിച്ച് കിടക്കുകയാണ്. ഇവിടെ നിന്നാവാം കടുവ എത്തിയതെന്ന നിഗമനത്തിലാണ് വനപാലകരും നാട്ടുകാരും .ഇവിടെ മുൻപ് ഒരു പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാനാണ് വനം വകുപ്പിന്റെ തീരുമാനം