എസ്എഫ്ഐ നേതാവ് ധീരജ് വധക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി
എസ്എഫ്ഐ നേതാവ് ധീരജ് വധക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി.മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യമാണ് മുട്ടം അഡിഷണൽ സെഷൻസ് കോടതി റദ്ദാക്കിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകി.കേസിൽ വിചാരണ നടപടികൾ തുടങ്ങി. 2021 ജനുവരി 10 നാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥി ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്.

