നെടുംകണ്ടം തൂക്കുപാലത്ത് കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; രാമക്കൽമേട് ചോറ്റുപാറ സ്വദേശി മഞ്ചിയ്ക്കാപ്പള്ളിൽ ശ്രീജിത്ത് ആണ് അറസ്റ്റിലായത്
തൂക്കുപാലത്ത് കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രാമക്കൽമേട് ചോറ്റുപാറ സ്വദേശി മഞ്ചിയ്ക്കാപ്പള്ളിൽ ശ്രീജിത്ത് ആണ് അറസ്റ്റിലായാത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്ന് നെടുങ്കണ്ടത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തൂക്കുപാലത്ത് വെച്ച് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിലാണ് ശ്രീജിത്ത് അറസ്റ്റിലായത്.
ബാലഗ്രാമിൽ ബസ് നിർത്തിയപ്പോൾ കാർ കടന്നു പോകാൻ സ്ഥലം ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് സർവീസ് മുടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

