മഹിളാ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി രത്നമ്മ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തു.
മഹിളാ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി രത്നമ്മ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തു. സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു. കട്ടപ്പനയിലെ കുടുംബശ്രീ ചെയർ പേഴ്സനായി സേവനം ചെയ്ത രത്മമ്മ സുരേന്ദ്രൻ മറ്റ് കുടുംബശ്രീ അംഗങ്ങൾക്ക് മാതൃകയാണന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു.നഗരസഭ വൈസ് ചെയർപേഴ്സൻ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി സാബു മിനിട്സ് ബുക്ക് നൽകിക്കൊണ്ട് ചുമതല കൈമാറി.
കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ, ജോസ് മുത്താനാട്ട്, ജോയി പോരുന്നോലി, ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു, നഗരസഭ കൗൺസിലർമാരായ സജിമോൾ ഷാജി, ഷൈനി സണ്ണിചെറിയാൻ, ബീന റ്റോമി , സോണിയ ജെയ്ബി, ലിസി ജോണി, ജെസ്സി ബെന്നി, ഐബിമോൾ രാജൻ, രഞ്ജിനി സജീവ്, ബീനാ സിബി, ബിൻസി ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു.

