വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 16 17 18 തീയതികളിൽ നടന്നുവന്ന കേരളോത്സവത്തിന് സമാപനമായി

Nov 19, 2026 - 12:16
 0
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തിൽ 16 17 18 തീയതികളിൽ നടന്നുവന്ന കേരളോത്സവത്തിന് സമാപനമായി
This is the title of the web page

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും സംസ്ഥാന തലങ്ങളിലും വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ച വരുകയാണ് ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2026 എന്ന പരിപാടി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ 16 17 18 തീയതികളിലായി അതിവിപുലമായ ഒരുക്കങ്ങളുടെയാണ് നടന്നു വന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കായിക അത്ത്തലറ്റിക് മത്സരങ്ങൾ മുൻ എംഎൽഎ വാഴൂർ സോമൻ സ്മാരക സ്റ്റേഡിയത്തിലും,  ബാക്കിയുള്ള കലാ മത്സരങ്ങൾ വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിലും അതോടൊപ്പം തന്നെ കമ്മ്യൂണിറ്റി ഹാളിലും നടന്നു. സമാപന സമ്മേളനവും സമ്മാനദാനവും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഹരിത ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ സ്വാഗതം ആശംസിച്ചു, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി സുഭാഷ് അധ്യക്ഷനായിരുന്നു, അഴുത ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൽ റഷീദ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്  ജിജോ മോൻ ടിടി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ ക്ലബ്ബ് ഭാരവാഹികൾ പഞ്ചായത്ത് ജീവനക്കാർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ 700 പരം കായിക കലാ താരങ്ങൾ കേരളോത്സവം പരിപാടിയിൽ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തതായും ആയതിനാൽ തന്നെ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം ജനകീയമായ പരിപാടിയായി മാറ്റുവാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഉദ്ഘാടന ചടങ്ങിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു.

Slide 1
Slide 2
Slide 1
Slide 2

അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം പരിപാടി ഡിസംബർ മാസം 10 11 തീയതികളിലായി വണ്ടിപ്പെരിയാർ വച്ച് നടത്തപ്പെടുന്നതായിരിക്കുമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ റഷീദും അറിയിച്ചു, വിവിധ കലാകായിക മത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെഡലും ട്രോഫികളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. ഇനി കലയുടെ മാമാങ്കം കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് തല മത്സരങ്ങൾ ഡിസംബർ മാസം 10 11 തീയതികളിൽ വണ്ടിപ്പെരിയാറ്റിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow