ഉപ്പുതറ ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹ മോഷ്ടാക്കളെ ഉപ്പുതറ പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

Nov 19, 2026 - 17:09
 0
ഉപ്പുതറ ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹ മോഷ്ടാക്കളെ ഉപ്പുതറ  പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
This is the title of the web page

ഉപ്പുതറ ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹ മോഷ്ടാക്കളെ ഉപ്പുതറ പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് ചുരുളിക്ക് സമീപം കെ എം പെട്ടി കെ ജി പെട്ടി സ്വദേശികളായ ഈശ്വർ, ചന്ദ്രൻ എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. വാഗമൺ സി ഐ യുടെ കീഴിൽ പ്രവർത്തിക്കുന്ന ഷാഡോ പോലീസാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തി നിന്നും മോഷ്ടിച്ച വിഗ്രഹം പരപ്പ് വരയാത്ത് നാരായണൻ എന്നയാളുടെ കിണറ്റിൽ നിന്നും വീണ്ടെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ 3 ന് രാത്രിയിലാണ് ചപ്പാത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടന്നത് . ചെറിയ വിഗ്രഹവും രണ്ട് താലിയും കുറച്ച് പണവും നഷ്ടപ്പെട്ടിരുന്നു. പോലീസ് അന്നുമുതൽ ഊർജിത അന്വേഷണത്തിലായിരുന്നു. തമിഴ്‌നാട്ടിലെ ഉശാലം പെട്ടിയിൽ നിന്നുമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബൈക്കിലെത്തിയ രണ്ട് തമിഴ്നാട് സ്വദേശികളെ മോഷണം നടന്ന രാത്രിയിൽ ചപ്പാത്തിൽ കണ്ടവരുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മനസിലുള്ളവരുടെ രൂപം ചിത്രങ്ങളാക്കി പോലീസിന് നൽകുകയും ഇത് പ്രകാരം അന്വേഷണം മുന്നോട്ട് പോവുകയും ചെയ്തു. കസ്റ്റഡിയിലെടുത്തവർ മോഷണം സമ്മതിക്കുകയും വിഗ്രഹം പരപ്പിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഉപേക്ഷിച്ചതായി പോലീസിനോട് പറയുകയും ചെയ്തു.

Slide 1
Slide 2
Slide 1
Slide 2

 40 അടി താഴ്ചയും പത്തടി വെള്ളവും ഉണ്ടായിരുന്ന കിണറ്റിൽ ഇറങ്ങി അതി സാഹസികമായാണ് വിഗ്രഹം കണ്ടെടുത്തത്. വടം കെട്ടി ഉപ്പതറ സ്വദേശി രവി ,ചപ്പാത്ത് സ്വദേശി മനീഷ് എന്നിവരാണ് വടം കെട്ടി കിണറ്റിൽ ഇറങ്ങി വിഗ്രഹം കണ്ടെടുത്തത്. വിഗ്രഹത്തിൻ്റെ പ്രഭ ഒടിഞ്ഞ നിലയിലായിരുന്നു. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം കമ്പത്ത് നിന്നും വീണ്ടെടുക്കാൻ പോലീസ് നടപടി ആരംഭിച്ചിച്ചുണ്ട് . മറ്റ് മോഷണ കേസിൽ ഉമർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.

ക്ഷേത്രത്തിലെ തെളിവെടുപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കും. വാഗമൺ സി ഐ ജയകുമാർ വി , ഉപ്പുതറ എസ് ഐ ബേബി ബിജു സബ് ഇൻസ്പെക്ടർ എസ് സുബൈർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലീൽ രവി , സിവിൽ പോലീസ് ഓഫീസർമാരായ അങ്കു കൃഷ്ണൻ എം , മിഥുൻ പി സോമൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow