കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ക്ലാസും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു.
ഭാവി തലമുറയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ക്ലാസും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു.മോട്ടോർ വാഹന വകുപ്പിൻറെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.ക്ലാസ്റൂം തിയറി ക്ലാസുകൾക്ക് പുറമെ വിദ്യാർത്ഥികളെ നേരിട്ട് റോഡിലിറക്കിയാണ് ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
കാൽനടയാത്രക്കാർ പെഡസ്ട്രിയൻ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ പാലിക്കേണ്ട നിയമങ്ങൾ, റോഡിലെ നിയമലംഘനങ്ങൾ എങ്ങനെ തിരിച്ചറിയാം, അപകടരഹിതമായി എങ്ങനെ വാഹനം ഓടിക്കാം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കിക്കൊടുത്തു.ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങേണ്ടവരാണ് കുട്ടികൾ എന്നതിനാൽ, മറ്റു റോഡ് ഉപയോക്താക്കളെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ വിശദീകരിച്ചു.
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾക്ക് വേണ്ടിയുള്ള ട്രാഫിക് അവേർനസ്സ് പ്രോഗ്രാം ആയിരുന്നു ഇന്ന് നടന്നത്.

