എല്ലാ അദ്ധ്യാപകരും ദൈവ തുല്യരാണെന്നും അധ്യാപകരും കുട്ടികളും തമ്മിൽ അഭേദ്ദ്യമായ ബന്ധമാണെന്നും ഉത്ഘാടന പ്രസംഗത്തിൽ ഫാ: ഡൊമിനിക്ക് കാഞ്ഞിരത്തിനാൽ പറഞ്ഞു
എല്ലാ അദ്ധ്യാപകരും ദൈവ തുല്യരാണെന്നും അധ്യാപകരും കുട്ടികളും തമ്മിൽ അഭേദ്ദ്യമായ ബന്ധമാണെന്നും ഉത്ഘാടന പ്രസംഗത്തിൽ ഫാ: ഡൊമിനിക്ക് കാഞ്ഞിരത്തിനാൽ പറഞ്ഞു. സ്കൂൾ ഹെഡ്മിസ് സി. ലിബിയ മുഖ്യ സന്ദേശം നല്കി. എല്ലാ മഹത് വ്യക്തികളുടെയും വിജയത്തിന് പിന്നിൽ നല്ല അധ്യാപകരുടെ പങ്ക് ഉണ്ടാവുമെന്നും മുഖ്യ സന്ദേശത്തിൽ പറഞ്ഞു , സ്കൂളിലെ മുഴുവൻ അധ്യാപകരെയും കുട്ടികൾ മൊമെന്റോ നല്കി ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.തുടർന്ന് കുട്ടി അധ്യാപകർ ക്ലാസ്സുകൾ എടുത്തു. പി.ടി. എ പ്രസിഡണ്ട് ബെന്നി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡെയ്സി സാബു , ജോമോൻ പനന്തോട്ടം , എന്നിവർ പ്രസംഗിച്ചു. ഷോജി ആന്റണി , ബിബിൻ തോമസ് എന്നിവർ നേതൃത്വം നല്കി.