അധ്യാപക ദിനത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി കുമളി ട്രൈബല്‍ സ്‌കൂള്‍
അധ്യാപക ദിനത്തില്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധം വിളിച്ചോതുന്ന ഹ്രസ്വചിത്രം പുറത്തിറക്കി കുമളി ഗവ.ട്രൈബല്‍ യു പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. 'ഗുരുബന്ധം' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സനല്‍ ഗോപിയാണ്. ആര്‍ബിഎസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിന് അധ്യാപകന്‍ രാജേഷ് എസ് ചൗറയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അധ്യാപകരായ രാജേഷ് എസ് ചൗറ, ബിനുകുമാര്‍ എം പിള്ള, ശ്രീലാല്‍ പി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരായി രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതാണ്. സ്വപ്നങ്ങളുടെ ശില്‍പികളും ഭാവിയുടെ നിര്‍മ്മാതാക്കളുമായ അധ്യാപകരുടെ കുട്ടികള്‍ക്കിടയിലെ സ്വാധീനവും അവര്‍ ലോകത്തിന് നല്‍കുന്ന അമൂല്യ സംഭാവനകളും കോര്‍ത്തിണക്കി ക്ലാസ് മുറികള്‍ക്ക് പുറത്തേക്ക് വ്യാപിക്കുന്ന അവരുടെ പ്രവര്‍ത്തനമണ്ഡലത്തെ ദൃശ്യവത്കരിക്കുന്നതാണ് ഹ്രസ്വചിത്രം. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെ കാമറയ്ക്ക് മുന്നില്‍ എത്തിയതോടെ കുട്ടികള്‍ക്കും അതൊരു നവ്യാനുഭവമായി. ചിത്രത്തിന്റെ വീഡിയോ