പണം വച്ച് ചീട്ടുകളി; ഉപ്പുതറയില്‍ 5 പേര്‍ അറസ്റ്റില്‍; ഇവരുടെ പക്കല്‍ നിന്ന് 10300 രൂപയും ചീട്ടുകളും പോലീസ് പിടികൂടി

Sep 16, 2026 - 14:16
 0
പണം വച്ച് ചീട്ടുകളി; ഉപ്പുതറയില്‍ 5 പേര്‍ അറസ്റ്റില്‍; ഇവരുടെ പക്കല്‍ നിന്ന് 10300 രൂപയും ചീട്ടുകളും പോലീസ് പിടികൂടി
This is the title of the web page

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം പിടിയിലായത്. ഉപ്പുതറ മാട്ടുത്താവളം ഈറ്റക്കാനം ഭാഗത്ത് പുതുശ്ശേരില്‍ ബോബി മാത്യു, കാഞ്ചിയാര്‍ ലബ്ബക്കട ഇടക്കാട്ട് സുരേന്ദ്രന്‍, വെളുത്തമുറി ജോണ്‍സണ്‍ ജോസഫ്. ഉപ്പുതറ കുളങ്ങരക്കല്‍ തമ്പുരാന്‍, കല്ലേപ്പിള്ളില്‍ വിനോദ് എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉപ്പുതറ ടൗണ്‍ ഭാഗത്ത് അഞ്ചാം പ്രതി വിനോദ് വാടകയ്ക്ക് എടുത്ത് എസ്.എസ്.വി.റ്റി എന്ന പേരില്‍ റിക്രിയേഷന്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന മുറിയിലാണ് ചീട്ടുകളി നടന്നിരുന്നത്. ഉപ്പുതറ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അബദുള്‍ മജീദ്, സബ് ഇന്‍സ്പെക്ടര്‍ വിജുമോന്‍, സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 10300 രൂപയും ചീട്ടുകളും പോലീസ് പിടികൂടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow