കട്ടപ്പന ഫൊറോനാ സഖറിയാസ് കൺവൻഷൻ ആരംഭിച്ചു

Sep 15, 2026 - 18:48
 0
കട്ടപ്പന ഫൊറോനാ സഖറിയാസ് കൺവൻഷൻ ആരംഭിച്ചു
This is the title of the web page

കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഫാമിലി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫൊറോനാ തലത്തിൽ നടത്തപ്പെടുന്ന അറുപത് വയസിനു മുകളിൽ പ്രായമുള്ളവരുടെ സ്നേഹസംഗമം സഖറിയാസ് കൺവെൻഷൻ കട്ടപ്പന ഫൊറോന ദൈവാലയത്തിൽ ആരംഭിച്ചു. രൂപത വികാരി ജനറാൾ വെരി.റവ.ഫാ. ജോസഫ് വെള്ളമറ്റത്തിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യം വസന്തകാലമാണന്നും സഭയ്ക്കും സമൂഹത്തിനും ധാരാളം നൻമകൾ ചെയ്യാൻ ഇനിയും നുക്കാവണം. സഭ നിങ്ങളെ ആദരിക്കുന്ന, നിങ്ങളെയോർത്ത് ദൈവത്തിന് നന്ദി പറയുന്ന മഹനീയ വേളയാണിത് എന്ന് അച്ചൻ ആഹ്വാനം ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വി.കുർബാനയോടെ ആരംഭിച്ച കൺവെൻഷന് ഫാമിലി അപ്പോസതലേറ്റ് രൂപതാ ഡയറക്ടർ ഫാ.മാത്യു ഓലിക്കൽ സ്വാഗതം ആശംസിച്ചു. ക്രിസ്റ്റീൻ മിനിസ്ട്രിയുടെ സഖറിയാസ് മിഷൻ ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ആദ്യ ദിനത്തിലെ വചന ശുശ്രൂഷകൾക്ക് സന്തോഷ് ടി, ജോയിസ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി. കട്ടപ്പന ഫൊറോനാ വികാരി വെരി.റവ.ഫാ.ജോസ് മംഗലത്തിൽ, മുണ്ടിയെരുമ ഫൊറോനാ വികാരി വെരി.റവ.ഫാ.ഫിലിപ്പ് വട്ടയത്തിൽ, ഫൊറോനാ മാതൃവേദിയുടെയും പിതൃവേദിയുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കട്ടപ്പന, മുണ്ടിയെരുമ ഫൊറോനകളിലെ വിവിധ ഇടവകകളിൽ നിന്നുമായി അഞ്ഞൂറിൽപരം അംഗങ്ങൾ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷൻ നാളെ സമാപിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow