കേരളത്തിന്റെ അതീർത്തി ജില്ലയായ തമിഴ്നാട് തേനിയിൽ കാട്ടുപന്നിയെ വേട്ടയാടിയ 5 ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി തമിഴ്‌നാട്‌ വനംവകുപ്പിന്റെ നടപടി.

Sep 16, 2026 - 14:04
 0
കേരളത്തിന്റെ അതീർത്തി ജില്ലയായ തമിഴ്നാട് തേനിയിൽ കാട്ടുപന്നിയെ വേട്ടയാടിയ 5 ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി തമിഴ്‌നാട്‌ വനംവകുപ്പിന്റെ നടപടി.
This is the title of the web page

കേരളത്തിന്റെ അതീർത്തി പങ്കിടുന്ന തമിഴ്നാട്- തേനി ജില്ലയിലെ പെരിയകുളത്തിനടുത്ത് ദേവധനപട്ടി ഫോറസ്റ്റിന് കീഴിലുള്ള മുരുകമല റിസർവ് ഫോറസ്റ്റിന് സമീപം മുരുകമല നഗർ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ റോപ്പ് ഫാക്ടറിയിലാണ് ബിഹാർ സംസ്ഥാനത്തു നിന്നുള്ള ചില തൊഴിലാളികൾ ജോലി ചെയ്തു വന്നിരുന്നത്. ഫാക്ടറിയുടെ പ്രദേശത്ത് കമ്പിവല (മെഷ്) സ്ഥാപിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു.വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തൊഴിലാളികൾ കമ്പിവല ഉപയോഗിച്ച് കാട്ടുപന്നിയെ വേട്ടയാടിയതായി സ്ഥിരീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിന് പിന്നാലെ നായാട്ടിന് ഉപയോഗിച്ച വാഹനം വനംവകുപ്പ് പിടികൂടുകയും നായാട്ടിൽ ഏർപ്പെട്ടിരുന്ന ബീഹാറിൽ നിന്നുള്ള 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ കോടതി വിചാരണയിലാണ് സുകൽകുമാർ (30),രവികുമാർ (24),സുബോദ് സിംഗ് (42),കരുമാഞ്ചി (37),അനിൽകുമാർ (24)എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നതഇവരെല്ലാവരും തന്നെബിഹാർ സംസ്ഥാനത്തെ ഗയ ജില്ലയിൽ നിന്നുള്ളവരാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൻ്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റിലായ അഞ്ച് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് കാട്ടുപന്നിയെ വേട്ടയാടിയതിന് പിടികൂടിയ 5 പേർക്ക് 40,000 രൂപ വീതവും 2,00,000 രൂപ പിഴയും ചുമത്തി ദിണ്ടിഗൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ നടപടി ഉത്തരവിട്ടു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow