കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ലബ്ബക്കട കെ എസ് ഇബി ഓഫീസിലേക്ക് സിപിഐ പ്രവർത്തകർ മാർച്ച് നടത്തി. ലബ്ബക്കട ബേക്കറി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ആഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു.
കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ലബ്ബക്കട കെ എസ് ഇബി ഓഫീസിലേക്ക് സിപിഐ പ്രവർത്തകർ മാർച്ച് നടത്തി.ലബ്ബക്കട ബേക്കറി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ആഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി ഉത്ഘാടനം ചെയ്തു. സിപിഐ കട്ടപ്പന മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി റ്റി ഷാൻ,
അഡ്വ. കെ ജെ ജോയിസ്, തങ്കമണി സുരേന്ദ്രൻ , ആനന്ദ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പി ജെ സത്യപാലൻ, സജികുന്നുംപുറം, സനീഷ് മോഹനൻ, ജെയ്മോൻ ജി കെ, കെ എൻ കുമാരൻ, കെ എസ് രാജൻ, റ്റി സി കുര്യൻ, കെ ജെ ജോസഫ് ,എഎസ് രാജ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

