രാജാക്കാട് കുത്തുങ്കലില്‍ ഭീതി പടര്‍ത്തി കാട്ടുപോത്തിന്റെ സാന്നിധ്യം

Sep 15, 2026 - 16:57
 0
രാജാക്കാട് കുത്തുങ്കലില്‍ ഭീതി പടര്‍ത്തി കാട്ടുപോത്തിന്റെ സാന്നിധ്യം
This is the title of the web page

രാജാക്കാട് കുത്തുങ്കലില്‍ ഭീതി പടര്‍ത്തി കാട്ടുപോത്തിന്റെ സാന്നിധ്യം. രാവിലെയാണ് പ്രദേശവാസികള്‍ കാട്ടുപോത്തിനെ നേരില്‍ കണ്ടത്. കുടിയേറ്റകാലം മുതല്‍ ഇന്നോളം വന്യമൃഗ ശല്യം ഇല്ലാതിരുന്ന മേഖലയാണ് കുത്തുങ്കല്‍. അടുത്ത പ്രദേശത്തെങ്ങും വനമേഖല ഇല്ലാതിരുന്നിട്ടും ഇവിടേക്ക് കാട്ടുപോത്തെത്തിയത് നാട്ടുകാരെ ഭീതിയിലാക്കി. രാവിലെ സമീപവാസിയായ കാളക്കാട്ട് ജയനാണ് ആദ്യം കാട്ടുപോത്തിനെ നേരില്‍ കണ്ടത്. കൂടാതെ മറ്റു പ്രദേശങ്ങളിലും ആളുകള്‍ കാട്ടുപോത്തിനെ നേരില്‍ കണ്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് കുത്തുങ്കല്‍ സ്വദേശിയുടെ തോട്ടത്തിലും കാട്ടുപോത്തെത്തി. ഇതോടെ നാട്ടുകാര്‍ പഞ്ചായത്തിലും വനം വകുപ്പിലും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപോത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒരു ദിവസം നിരീക്ഷണം നടത്തിയ ശേഷം കാട്ടുപോത്ത് മേഖലയില്‍ തുടരുകയാണെങ്കില്‍ കാടുകയറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം കെ ബുള്‍ബേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴും കാട്ടുപോത്തിനെ നേരില്‍ കണ്ടു. അതേസമയം കാട്ടുപോത്തിന്റെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ആര്‍ആര്‍ടിയുടെ സേവനമടക്കം ഉപയോഗപ്പെടുത്തി രാത്രികാലത്തും നിരീക്ഷണം നടത്തി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നാണ് ഉയരുന്ന ആവശ്യം.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow