അധ്യാപക ദിനത്തിൽ സ്കൂൾ നിയന്ത്രിച്ച് കുട്ടി അധ്യാപകർ
ഉപ്പുതറ വളകോട് ഗവ: ഹൈസ്കൂളിലാണ് അധ്യാപക ദിനത്തിൽ സ്കൂൾ നിയന്ത്രണം കുട്ടി അധ്യാപകർ ഏറ്റെടുത്തത്. പതിവിന് വിപരീതമായി കുട്ടികളുടെ അസംബ്ലിക്ക് പകരം അധ്യാപകരുടെ അസംബ്ലി കുട്ടികൾ നിയന്ത്രിച്ചു.
അസംബ്ലിയിൽ വച്ച് സ്കൂളിലെ അധ്യാപകരെ കുട്ടികൾ റോസാ പുഷ്പങ്ങൾ നല്കി ആദരിച്ചു
കുട്ടി അധ്യാപകർ മുഴുവൻ സമയവും ക്ലാസുകൾ എടുത്തു.എൽ.പി ക്ലാസ്സ് മുതൽ ഹൈസ്കൂൾ വരെ യുള്ള ക്ലാസ്സുകളിൽ കുട്ടികളാണ് അധ്യാപക ദിനത്തിൽ ക്ലാസ്സുകൾ എടുത്തത്. സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് ജയകൃഷ്ണൻ റ്റി.ആർ , മുഹഷ് സി.പി രാജീവ് ലാൽ കെ.ആർ , ദീപു. എ.ആർ നിഷ , സുകുമാരൻ . എന്നിവർ നേതൃതം നല്കി.