കട്ടപ്പനയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം.ഉപ്പുതറ മാട്ടുതാവളം മൈലാടുംപാറയിൽ പ്രിൻസ് തോമസിനാണ് അക്രമത്തിൽ പരിക്കേറ്റത്.

Sep 2, 2026 - 18:49
 0
കട്ടപ്പനയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം.ഉപ്പുതറ മാട്ടുതാവളം മൈലാടുംപാറയിൽ പ്രിൻസ് തോമസിനാണ് അക്രമത്തിൽ പരിക്കേറ്റത്.
This is the title of the web page

കട്ടപ്പനയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം.വീട്ടിലേക്ക് പോകുന്ന വഴി അഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്.ഉപ്പുതറ മാട്ടുതാവളം മൈലാടുംപാറയിൽ പ്രിൻസ് തോമസിനാണ് അക്രമത്തിൽ പരിക്കേറ്റത്. ഇദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസ് കട്ടപ്പന പോലീസിൽ പരാതി നൽകി.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം ഉണ്ടാകുന്നത്. കട്ടപ്പന ആനക്കാംപൊയിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറാണ് പ്രിൻസ്. ഇന്നലെ സർവീസ് അവസാനിപ്പിച്ച് ബസ്, ഡിപ്പോയിൽ ഇട്ടശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെള്ളയാംകുടി പൊന്നിക്കവല റോഡിൽ വെച്ച് അഞ്ചുപേർ അടക്കുന്ന സംഘം തന്റെ വാഹനം തടഞ്ഞ് ആക്രമിച്ചതെന്ന് പ്രിൻസ് പറയുന്നു.അക്രമത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ തനിക്ക് അറിയാമെന്നും ഇവർ തൻ്റെ പ്രദേശവാസികൾ ആണെന്നും പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുമ്പു വടി അടക്കം ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൈയ്ക്കും വയറിനും പുറത്തുമടക്കം പരിക്കേറ്റിറ്റുണ്ട്.ഇതോടൊപ്പം തൻ്റെ ഐഡന്റിറ്റി കാർഡും ഡ്യൂട്ടി പാസും മൊബൈൽ ഫോണും മൂന്നു പവൻ ഓളം വരുന്ന സ്വർണ്ണ മാലയും ആക്രമിസംഘം കവർന്നതായും ഇദ്ദേഹം പറഞ്ഞു.നിലവിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രിൻസ് ചികിത്സയിലാണ്. കട്ടപ്പന പോലീസിൽ പരാതിയും നൽകി. കഴിഞ്ഞ ഞായറാഴ്ച തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സമീപവാസികൾ യാതൊരു കാരണവും കൂടാതെ മദ്യപിച്ച ശേഷം തന്നെ ഫോൺ വിളിച്ച് അസഭ്യവർഷം നടത്തിയതായും ഇതുമായി ബന്ധപ്പെട്ട വാക്ക് തർക്കം ഉണ്ടായതായും പ്രിൻസ് പറഞ്ഞു. ഇവർ തന്നെയാണ് തന്നെ മർദ്ദിച്ചതെന്നാണ് പ്രിൻസ് പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow