കോൺഗ്രസ് അംഗത്തിൻ്റെ വോട്ട് അസാധുവായി.വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം എൽ ഡി എഫിന്
വാത്തികുടി ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റായി റോണിയോ അബ്രഹാമിനെ തിരഞ്ഞെടുത്തു. പതിനെട്ട് സീറ്റിൽ ഒൻപത് വോട്ട് നേടിയാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലുള്ള റോണിയോ വൈസ് പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് അംഗം വോട്ട് അസാധ്യ ആക്കിയതോടെയാണ് റോണിയോ വിജയിച്ചത്.കഴിഞ്ഞ ഓഗസ്റ്റ് മാസം നിലവിൽ ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് ഡിക്ലർക്ക് സി.എസിനെക്കരെ എൽ ഡി എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.തുടർന്ന് ഓഗസ്റ്റ് 16-ാം തീയതി ഡിക്ലർക്ക് സെബാസ്റ്റാൻ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ഇതേ തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി എഫിൽ നിന്നും തോമസ് അരയത്തിനാലും, എൽ ഡി എഫിൽ നിന്നും റോണിയോ അബ്രഹാമുമാണ് മത്സരിച്ചത്. പതിനെട്ട് സീറ്റുകളിൽ എൽ ഡി എഫിനും യു ഡി എഫിനും ഒൻപത് അംഗങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് അംഗമായ ടെറിസ ലാലിച്ചന്റെ വോട്ട് അസാധു ആയതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ റോണിയോ എബ്രഹാം വിജയിക്കുകയായിരുന്നു. റോണിയോ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുരിക്കാശ്ശേരി ടൗണിലൂടെ എൽ ഡി എഫ് പ്രർത്തകർ ആഹ്ലാദ പ്രകടനം നടത്തി.