വിദ്യാർത്ഥികൾക്ക് മദ്യം നൽകി: ബിവറേജ് ജീവനക്കാർക്ക് എതിരെ കേസ്
വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ ബിവറേജ് ജീവനക്കാർക്ക് എതിരെ കേസെടുത്ത് മൂവാറ്റുപുഴ പോലീസ്.
അബ്കാരി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഓഗസ്റ്റ് 25നാണ് കുട്ടികൾക്ക് മദ്യം നൽകിയത്.നാല് കുട്ടികൾ മദ്യലഹരിയിൽ പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യം ലഭിച്ചത് മൂവാറ്റുപുഴയിലെ ബിവറേജിൽ നിന്നാണെന്ന് വ്യക്തമായത്. ഇതേ തുടർന്നാണ് ബിവറേജസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.എന്നാൽ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയിട്ടില്ലെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥരുടെ നിലപാട്.