കട്ടപ്പന ബിആർസിയിൽ 32 ലക്ഷം രൂപയുടെ തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാർക്ക് എതിരെ നടപടി.

Jul 22, 2026 - 19:58
 0
കട്ടപ്പന ബിആർസിയിൽ 32 ലക്ഷം രൂപയുടെ തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാർക്ക് എതിരെ നടപടി.
This is the title of the web page

കട്ടപ്പന ബിആർസിയിൽ 32 ലക്ഷം രൂപയുടെ തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാർക്ക് എതിരെ നടപടി.തിരിമറി നടത്തിയ പണം താൽക്കാലിക ജീവനക്കാരെ കൊണ്ടു തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിച്ചടപ്പിച്ചു. ഇതോടൊപ്പം രണ്ടുപേരെയും സസ്പെൻഡും ചെയ്തു.

കട്ടപ്പന ബിആർസിയിലാണ് 32 ലക്ഷം രൂപ താൽക്കാലിക ജീവനക്കാരായിരുന്ന അക്കൗണ്ടൻ്റും എം ഐ എസ് കോഡിനേറ്ററും ചേർന്ന് തിരിമറി നടത്തിയത്. ബിആർസിയിൽ വിവിധ പ്രവർത്തനങ്ങൾക്കായി എത്തിയ തുകയിൽ നിന്നുമാണ് ഇരുവരും ഈ പണം ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സംശയം തോന്നിയ ബി പി സി നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം വ്യക്തമായി. ഇതേ തുടർന്ന് മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഓഡിറ്റ് നടത്തുവാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് നടത്തിയ ഓഡിറ്റിലാണ് ഇരുവരുടെയും അക്കൗണ്ടുകളിലേക്കായി 32 ലക്ഷം രൂപ മാറ്റിയതായി കണ്ടെത്തിയത് തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. നഷ്ടമായ തുക ഇരുവരെയും കൊണ്ട് തിരിച്ചടപ്പിച്ചു ഇതോടൊപ്പം സസ്പെൻഡും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow