പീരുമേട് സബ്ജില്ലാ കലാമാമാങ്കത്തിന് തുടക്കം ; ആദ്യദിവസം വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂളിൽ അറബി ഉർദു സംസ്കൃത കലോത്സവമാണ് നടന്നത്
പീരുമേട് സബ്ജില്ല കീഴിലുള്ള കലാപ്രതിഭകളെ വാർത്തെടുക്കുന്നതിന് വേണ്ടി സബ്ജില്ലാ കലോത്സവം 23 24 25 തീയതികളായി വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
നിർത്ത നിർത്ത്യങ്ങൾ ഗാനം കഥാപ്രസംഗം നാടകം തുടങ്ങിയ നിരവധിയായ കലാ മത്സരങ്ങൾ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ ഗവൺമെന്റ് യുപിസ്കൂൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന ലയ തരംഗം കലാ മാമാങ്കത്തിൽ പ്രതിദിനം 1500ളം പ്രതിഭകൾ മാറ്റുരയ്ക്കും . ഇതിന്റെ ഭാഗമായി നടന്ന ഉദ്ഘാടന യോഗത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായിരുന്നു. ഗവൺമെന്റ് യുപി സ്കൂൾ പ്രധാന അധ്യാപകൻ എസ് ടി രാജ് സ്വാഗതം ആശംസിക്കുകയും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സന്തോഷ് പണിക്കർ ലയ തരംഗം മാമാങ്കത്തിന് തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹികുകയും ചെയ്തു. പീരിമേട് എ ഇ ഓ സിന്ധു പിഡി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എൻ മണിമേഖല സ്കൂളിലെ സുവിനർ പ്രകാശനം നടത്തി ഇതോടൊപ്പം കലാമാങ്കത്തിന് ലയതരംഗം എന്ന പേരും അതോടൊപ്പം തന്നെ ലോഗോയും തയ്യാറാക്കിയ നൽകിയ കുട്ടികൾക്ക് മൊമെന്റേയും ക്യാഷ് അവാർഡും നൽകി.
യോഗത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി സുഭാഷ് അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വനിത മുരുകൻ അബ്ദുൽ റഷീദ് ദേവി ഈശ്വരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ ആർ സെൽവത്തായി പ്രവീൺ ബിപിസി തങ്ക ദുരൈ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രധാന അധ്യാപകർ. ഗവൺമെന്റ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകരായ എം ജലാലുദ്ദീൻ,ആശിർവാദ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു തുടർന്ന് ഒന്ന് രണ്ട് വേദികളിലായി അറബി ഉറുദു സംസ്കൃത ഭാഷ മത്സരങ്ങൾ നടക്കുകയും ചെയ്തു.
പീരുമേടിന്റെ വിവിധ സ്കൂളുകളിൽ നിന്നും നിരവധിയായ പ്രതിഭകളാണ് ആദ്യദിവസം തന്നെ മറ്റൊരുച്ചത്. ഇനി വരുന്ന രണ്ടുദിവസം ആയിരിക്കും പ്രധാന കലാ മത്സരങ്ങൾ നടക്കുന്നത് ഇരുപത്തിയഞ്ചാം തീയതി സമാപനം വണ്ടിപ്പെരിയാർ ടൗണിൽ വച്ച് നടക്കുകയും ചെയ്യും ഇന്ന് നടന്ന ലയ തരംഗം കല മാമാങ്കത്തിന് സ്കൂൾ അധ്യാപകരും പിടിഎ അംഗങ്ങളും നേതൃത്വം നൽകുകയും ചെയ്തു.



