സേവനപ്രവർത്തനങ്ങളുടെ ഭാഗമായി രക്‌തം ദാനം നൽകി മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി അംഗങ്ങൾ.
സേവനപ്രവർത്തനങ്ങളുടെ ഭാഗമായി രക്‌തം ദാനം നൽകി മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി അംഗങ്ങൾ. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ലയൺ വിജയ് എം.ജെ. (റിട്ട. ഡി.ഐ.ജി) രക്തം നൽകി ഉദ്ഘാടനം ചെയ്തു.രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാമെന്ന സന്ദേശമുയർത്തിയാണ് ക്ലബ് അംഗങ്ങൾ മാതൃകയായത്.
സോൺ ചെയർമാൻ ലയൺ അഡ്വ. ജോർജ് വേഴമ്പത്തോട്ടം രക്തദാന സന്ദേശം നൽകി.അലൻ മാത്യു, ജോബിറ്റ് മാത്യു, സായുജ് സുധാകരൻ, ക്ലബ് സെക്രട്ടറി ലയൺ ലൂക്ക ജോസഫ്, ക്ലബ് ഡയറക്ടർ ലയൺ ബെന്നി എം. തുടങ്ങിയവരും രക്തം ദാനം ചെയ്തു.

