ഓട്ടോ ടാക്‌സി ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ്റെ മേഖലാ വാഹന പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ തുടക്കമായി.

Jul 22, 2026 - 20:36
 0
ഓട്ടോ ടാക്‌സി ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള
സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ്റെ മേഖലാ വാഹന പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ തുടക്കമായി.
This is the title of the web page

ഇന്ധനവില വർധന പിൻവലിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർകോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്ഐ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.

 യൂണിയൻ ജില്ലാ സെക്രട്ടറി എം സി ബിജു ക്യാപ്റ്റനായ ജാഥയിൽ വൈസ് പ്രസിഡന്റ് ടി വി ശശി വൈസ് ക്യാപ്റ്റനും ട്രഷറർ എം ലക്ഷ്‌മണൻ മാനേജരുമാണ്. രാവിലെ എട്ടിന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ജാഥ തങ്കമണി, ഇടുക്കി, അടിമാലി, ആനച്ചാൽ, മൂന്നാർ, രാജകുമാരി, ശാന്തൻപാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 5.30 ന് നെടുങ്കണ്ടത്ത് സമാപിക്കും. സിഐടിയു ജില്ലാ ജോയിന്റ്റ് സെക്രട്ടറി ടി എം ജോൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നേതാക്കളായ ബേബിലാൽ, പി കെ ബഷീർ, ഫൈസൽ ജാഫർ, കെ യു ബിനു, ടി എം സുരേഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ ആർ സോദരൻ നയിക്കുന്ന കുമളി മേഖലാ ജാഥയിൽ കെ കെ കെബീർ വൈസ് ക്യാപ്റ്റനും ആർ രവികുമാർ മാനേജരുമാണ്. രാവിലെ എട്ടിന് ചേറ്റുകുഴിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow