കട്ടപ്പന നഗരസഭ മൈതാനത്തിന് സമീപം അപകട ഭീഷണി ഉയർത്തിനിന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന്റെ പരിസരപ്രദേശങ്ങൾ ശുദ്ധീകരിച്ചു

Jul 22, 2026 - 19:49
 0
കട്ടപ്പന നഗരസഭ മൈതാനത്തിന് സമീപം അപകട ഭീഷണി ഉയർത്തിനിന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന്റെ പരിസരപ്രദേശങ്ങൾ ശുദ്ധീകരിച്ചു
This is the title of the web page

കട്ടപ്പന നഗരസഭ മൈതാനത്തിന് സമീപം അപകട ഭീഷണി ഉയർത്തിനിന്ന വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന്റെ പരിസരപ്രദേശങ്ങൾ ശുദ്ധീകരിച്ചു.കാടുപടലങ്ങൾ ട്രാൻസ്ഫോർമറിൽ കയറിക്കിടക്കുന്ന വിവരം കഴിഞ്ഞദിവസം മാധ്യമ വാർത്ത ആയിരുന്നു. ഇതേ തുടർന്നാണ് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ ട്രാൻസ്ഫോർമറിലും പരിസരപ്രദേശങ്ങളിലും പടർന്നു പിടിച്ച കാടുപടലങ്ങൾ വെട്ടി മാറ്റിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ ഓഫീസിന്റെ മുൻവശത്തെ മൈതാനത്തിന്റെ ഒരു ഭാഗത്തായിരുന്നു വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ കാടുപടലങ്ങളാൽ മൂടപ്പെട്ട നിലയിൽ ഉണ്ടായിരുന്നത്. നിരവധി ആളുകൾ ഈ മൈതാനത്തിൽ വിനോദങ്ങളിൽ ഏർപ്പെടാൻ എത്തുന്നതാണ്.മഴ ഉൾപ്പെടെയുള്ള സാഹചര്യത്തിൽ മൈതാനത്ത് വിനോദങ്ങളിൽ ഏർപ്പെടുന്നവർ ഉൾപ്പെടെ ഏതെങ്കിലും സാഹചര്യത്തിൽ  ഈ സമയം ഈ ട്രാൻസ്ഫോർമറിന്റെ അടുത്തെത്തിയാൽ ഇവർക്ക് വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വിഷയം മാധ്യമ വാർത്ത ആയിരുന്നു. ഇതേ തുടർന്നാണ് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ നടപടി ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ട്രാൻസ്ഫോർമറിന്റെ ചുറ്റും പടർന്ന് കയറിയ കാടുപടലങ്ങൾ വെട്ടി മാറ്റിയതിനൊപ്പം ഇതിന് പരിസരപ്രദേശത്തും കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ വൃത്തിയാക്കി. ഇതോടെ അപകട ഭീഷണിക്ക് പരിഹാരമായി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow