ഏഷ്യൻ അണ്ടർ-23 അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട്സ്വർണ്ണ മെഡൽ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പൗര സ്വീകരണം നൽകി

Jul 22, 2026 - 19:38
Jul 22, 2026 - 20:03
 0
ഏഷ്യൻ അണ്ടർ-23 അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട്സ്വർണ്ണ മെഡൽ നേടിയ  സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പൗര  സ്വീകരണം നൽകി
This is the title of the web page

ഏഷ്യൻ അണ്ടർ-23 അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട്സ്വർണ്ണ മെഡൽ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പൗര സ്വീകരണം നൽകി. സ്വീകരണയോഗം ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഉദ്ഘടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏഷ്യൻ അണ്ടർ-23 അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട്സ്വർണ്ണ മെഡൽ നേടിയ സാന്ദ്രാമോൾ സാബുവിനാണ് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പൗര സ്വീകരണം നൽകിയത്.ചൈനയിൽ വച്ച് നടന്ന ഏഷ്യൻ അണ്ടർ-23 അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇൻഡ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സാന്ദ്രാമോൾ സാബു  4 x 400 മീറ്റർ മിക്സഡ് റിലേയിലും, വുമൺസ് റിലേയിലും ഗോൾഡ് മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇടുക്കി എം എൽ എ റോയി കെ പൗലോസ് ഉദ്ഘടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെലിൻ തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലബ്ബക്കട ലോട്ടസ് ബേക്കറി ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ സാന്ദ്രമോളെ പൗരാവലിയുടെ നേതൃത്വത്തിൽ ടൗണിലേക്ക് സ്വീകരിച്ചു.

Slide 1
Slide 2
Slide 1
Slide 2

ചടങ്ങിൽ വെച്ച കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മെമെന്റോയും നൽകി. നരിയമ്പാറ-സ്വർണ്ണവിലാസം സ്വദേശിയായ സാന്ദ്രാമോൾ ഇൻഡ്യക്കുവേണ്ടി കായിക ഇനങ്ങളിൽ നിരവധി മെഡലുകൾ മുൻപും നേടിയിട്ടുണ്ട്.സ്വീകരണ യോഗത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ് മണ്ണൂർ, കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി ബിജു, കെ എൻ ബിനു, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ,ജോർജ് ജോസഫ് പടവൻ, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, ബെന്നി പറപ്പള്ളി, അഭിലാഷ് മാത്യൂ. ജോസ് മാമ്മൂട്ടിൽ, ബാബു അഞ്ചാനി, .തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സമുദായിക നേതാക്കൾ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow