ജാമ്യത്തില് ഇറങ്ങി ഒളിവില് പോയ കൊലപാതകക്കേസ് പ്രതി നാല് വര്ഷത്തിന് ശേഷം പിടിയില്
ജാമ്യത്തില് ഇറങ്ങി ഒളിവില് പോയ കൊലപാതകക്കേസ് പ്രതി നാല് വര്ഷത്തിന് ശേഷം ചെന്നൈയില് നിന്നും പിടിയില്. കൊലപാതക കേസിലെ പ്രതിയായ കുളപ്പാറച്ചാല് പഞ്ഞിപറമ്പില് ബോബിന് വര്ഗീസ് ആണ് പിടിയിലായത്. പ്രതിയെ തമിഴ്നാട്ടിലെ ചെന്നൈയില് നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിന്നക്കനാല് നടുപ്പാറ ഭാഗത്തുള്ള എസ്റ്റേറ്റില് വെച്ചായിരുന്നു കൊലപാതകം.
2019 ജനുവരിയില് ചിന്നക്കനാല് നടുപ്പാറ ഭാഗത്തുള്ള എസ്റ്റേറ്റില് വെച്ച് ഏസ്റ്റേറ്റിന്റെ ഉടമയായ രാജേഷിന്റെ നെഞ്ചില് പ്രതി മാരകമായി മുറിവേല്പ്പിച്ചും, പരാതിക്കാരന്റെ സഹോദരനായ മുത്തയ്യയെ തലക്ക് മാരകമായി പരിക്കേല്പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. ജയില് ശിക്ഷ അനുഭവിച്ചു വരവെ ജാമ്യത്തില് ഇറങ്ങിയ ശേഷം പ്രതി ഒളിവില് പോകുകയുമായിരുന്നു. ചെന്നൈ താമ്പരം താഴമ്പൂര് എന്ന സ്ഥലത്ത് അഖില് എന്ന വ്യാജ പേരില് കോളേജ് സെക്യൂരിറ്റി ജീവനക്കാരനായി ഇയാള് ഒളിവില് കഴിയുകയായിരുന്നു.

