ഇടുക്കി കൊളുക്കുമലയിൽ യുവാവ് കൊക്കയിൽ വീണു; ആത്മഹത്യയെന്ന് സംശയം
ചിന്നക്കനാൽ കൊളുക്കുമലയിൽ വിനോദസഞ്ചാരിയായ യുവാവ് കൊക്കയിൽ വീണു. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് അപകടത്തിൽപ്പെട്ടത്. യുവാവിന്റേത് ആത്മഹത്യയാണോ എന്ന് സംശയം.ഇന്ന് രാവിലെ 8 മണിക്കാണ് അപകടം ഉണ്ടായത്.കൊളുക്കുമല സിംഹപാറയിൽ നിന്നുമാണ് യുവാവ് വീണത്.തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് കാർത്തിക് കൊളുക്കുമലയിൽ എത്തിയത്.



