കുമളിയില്‍ വന്‍ നിരോധിത പുകയില വേട്ട; 30 ചാക്കിലധികം നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

Jul 21, 2026 - 18:50
Jul 21, 2026 - 19:01
 0
കുമളിയില്‍ വന്‍ നിരോധിത പുകയില വേട്ട;  30 ചാക്കിലധികം നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി
This is the title of the web page

കുമളി റോസാപ്പൂക്കണ്ടത്ത് വന്‍ നിരോധിത പുകയില വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാഹനത്തില്‍ നിന്നും 30 ചാക്കിലധികം നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 'ഹാന്‍സ്' ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോസാപ്പൂക്കണ്ടം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ശേഖരം. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് വിതരണത്തിനായി എത്തിച്ചതാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് സംഘം ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളിലും അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow