പീരുമേട് സബ്ജില്ലാ കലാമാമാങ്കം രണ്ടാം ദിവസം പിന്നിടുമ്പോൾ സബ്ജില്ലയ്ക്ക് കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നും നിരവധിയായ കലാപ്രതിഭകൾ മാറ്റുരച്ചു.

Nov 25, 2026 - 12:50
 0
പീരുമേട് സബ്ജില്ലാ കലാമാമാങ്കം രണ്ടാം ദിവസം  പിന്നിടുമ്പോൾ സബ്ജില്ലയ്ക്ക് കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നും നിരവധിയായ കലാപ്രതിഭകൾ മാറ്റുരച്ചു.
This is the title of the web page

കഴിഞ്ഞ രണ്ടു ദിവസമായി വണ്ടിപ്പെരിയാറിന്റെ വിവിധ വേദികളിലായി പീരുമേട് സബ്ജില്ല കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നും നിരവധിയായ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇതിൽ വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂളിൽ പദ്യം ചൊല്ലൽ ലളിതഗാനം മാപ്പിളപ്പാട്ടുകൾ നാടൻ പാട്ടുകൾ എന്നിവയും പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ തമിഴ് കലോത്സവമാണ് സംഘടിപ്പിച്ചിരുന്നത്. ഇതിന് നേതൃത്വം നൽകിയത് പീരുമേട് സബ്ജില്ലാ തമിഴ് അധ്യാപക സംഘടനയാണ്. കമ്മ്യൂണിറ്റി ഹാളിൽ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി നാടോടി നൃത്തം കഥകളി ഓട്ടൻതുള്ളൽ എന്നിവ നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘ നൃത്തങ്ങളായ തിരുവാതിര സംഘനൃത്തം ഒപ്പന മാർഗംകളി കേരള നടനം എന്നിവയും പരമ്പരാഗത കലാരൂപങ്ങൾ എന്നിവയും നടന്നു. വണ്ടിപ്പെരിയാർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന തമിഴ് കലോത്സവത്തിൽ വിജയിക്കുള്ള സമ്മാനദാന യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എൻ മണിമേഖല അധ്യക്ഷയായിരുന്നു. ഭാഷ ന്യൂനപക്ഷ അധ്യാപക സംഘടന സംസ്ഥാന ജനറൽ സെക്രട്ടറയും തമിഴ് കലോത്സവം കൺവീനർ കൂടിയായ ഡി സെൽബം സ്വാഗതം ആശംസിക്കുകയും പീരുമേട് എംഎൽഎ അഡ്വക്കേറ്റ് സിറിയക് തോമസ് സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹയർസെക്കൻഡറി വിവാഹത്തിൽ സെന്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് ചീന്തലാർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂൾ ചാമ്പ്യന്മാരായി.യുപി വിഭാഗത്തിൽ വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ  ഗവൺമെന്റ് എൽ പി സ്കൂൾ വണ്ടിപ്പെരിയാർ ഗ്ലാന്മേരി എൽ പി എന്നിവർ ആണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

Slide 1
Slide 2
Slide 1
Slide 2

 ഇതിന്റെ ഭാഗമായി നടന്ന സമ്മാനദാന യോഗത്തിൽ പീരുമേട് എ ഇ ഓ സിന്ധു പിടി അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുറഷീദ്,വനിതാ മുരുകൻ ഗ്രാമപഞ്ചായത്ത് അംഗം നജീബ് തേക്കും കാട്ടിൽ ബിപിഓ താങ്കദുരൈ, ഹയർസെക്കൻഡറി സ്റ്റേറ്റ് പ്രസിഡണ്ട് ശേഖർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഏറെ വൈകിയാണ് കുട്ടികളുടെ മത്സരങ്ങൾ സമാപിച്ചത് 25ആം തീയതി ബുധനാഴ്ച നടക്കുന്ന മത്സരങ്ങളിൽ വിജയിച്ച സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പഞ്ചായത്ത് ബസ്റ്റാനിൽ സ്ഥാപിക്കുന്ന പ്രത്യേക സ്റ്റേജിൽ വച്ചായിരിക്കും സമ്മാനങ്ങൾ നൽകുന്നതും സമാപനയോഗം നടത്തുന്നതും.

What's Your Reaction?

like

dislike

love

funny

angry

sad

wow