ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കൽ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും അവധി

Nov 25, 2026 - 20:22
 0
ചക്കക്കൊമ്പന്  റേഡിയോ കോളർ ഘടിപ്പിക്കൽ :  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും അവധി
This is the title of the web page

ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിൽ നിരന്തരമായി ഇറങ്ങുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടിയുടെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും (നവംബർ 26) അവധി പ്രഖ്യാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് അവധി പ്രഖ്യാപിച്ചത്. ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും അവധി ബാധകമായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വനംവകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 25-ന് ചക്കക്കൊമ്പനെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ദൗത്യം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ആണ് വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.. ഈ പ്രവർത്തനങ്ങൾക്കിടെ ആനയുടെ സാന്നിധ്യം മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.

Slide 1
Slide 2
Slide 1
Slide 2

ആനയെ പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്തും സമീപ മേഖലകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലും ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുന്നതുവരെ നിരോധനം തുടരും.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ നവംബർ 26-ന് രാവിലെ ഏഴ് മുതൽ ആവശ്യമായ ഡോക്ടർമാർ, നഴ്സിങ് ജീവനക്കാർ, ആംബുലൻസ് സൗകര്യം, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow